Programs Vakradrishti

രാഹുലിന്റെ വയനാട് ട്രിപ്പ്

യു.പിയില്‍ യോഗിയുടെ പോലീസിനെ നേര്‍ക്ക് നേര്‍ നേരിട്ട് ഹാത്‌റാസില്‍ പോയ ശേഷം മടങ്ങിയെത്തിയ രാഹുല്‍ ഗാന്ധി നേരെ വന്നത് സ്വന്തം മണ്ഡലമായ വയനാട്ടിലേക്കായിരുന്നു. മൂന്നു ദിവസം വയനാട്ടില്‍ അദ്ദേഹം ടൂര്‍ ചെയ്യുന്നുണ്ടെന്ന അറിയിപ്പ് വന്നപ്പോള്‍ രാഷ്ട്രീയ എതിരാളികള്‍ ചോദിച്ചു എം.പി സ്വന്തം മണ്ഡലത്തിലിങ്ങനെ ഇടയ്ക്കിടയക്ക് ടൂറിന് വന്നാല്‍ മതിയോയെന്ന്. ഇത്തവണത്തെ സന്ദര്‍ശനത്തിനിടയില്‍ വയനാട്ടിലെ നെല്‍കൃഷി രീതികള്‍ നേരില്‍ കാണാനും രാഹുല്‍ സമയം കണ്ടെത്തി. വക്രദൃഷ്ടി. എപ്പിസോഡ്: 1095