Programs Vakradrishti

ജോസ മോന് ഗംഭീര പ്രവേശനോത്സവം

കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം ഇടതു മുന്നണിയുടെ ഭാഗമായി. ഇനി ഔപചാരിക പ്രവേശനോല്‍സവം മാത്രം. ജോസ്.കെമാണി വിഭാഗത്തെ മുന്നണിയില്‍ ഉള്‍ക്കൊള്ളാന്‍ മുന്നണിയോഗം തീരുമാനിച്ചതായി കണ്‍വീനര്‍ എ.വിജയരാഘവന്‍ പ്രഖ്യാപിച്ചപ്പോള്‍ കഴിഞ്ഞ നിയമസഭയില്‍ കെ.എം.മാണിയെ കുറിച്ച് വി.എസ് നടത്തിയ പ്രസംഗം എ.കെ.ജി സെന്ററില്‍ മാറ്റൊലി കൊണ്ടു. തദ്ദേശഭരണ തിരഞ്ഞെടുപ്പാകും ജോസ് വിഭാഗത്തിന്റെ ആദ്യ പരീക്ഷ. കേരള കോണ്‍ഗ്രസിന്റെ വരവോടെ യു.ഡി.എഫിന്റെ പരമ്പരാഗത മേഖലയില്‍ കടന്നു കയറുമെന്നാണ് വിജയരാഘവന്‍ സഖാവ് കണക്കു കൂട്ടുന്നത്. ആകെ കൂടി ജോസ് കെ.മാണിയ്ക്ക് വലിയ സ്വീകരണം എല്‍.ഡി.എഫില്‍. വക്രദൃഷ്ടി, എപ്പിസോഡ്: 1097.