Programs Vakradrishti

മുഖ്യൻ കത്തെഴുതി വരുത്തിയ പൊല്ലാപ്പ്

കേന്ദ്ര അന്വേഷണ ഏജൻസികൾ കൊത്തി കൊത്തി മുറത്തിൽ കയറി കൊത്തുകയാണോ എന്ന് മുഖ്യന് സംശയം. തിരുവനന്തപുരം സ്വർണക്കടത്തിന്റെ ആഴവും പരപ്പും ജാതകവും എല്ലാം അന്വേഷിക്കാൻ കേന്ദ്ര ഏജൻസി വരട്ടെ എന്ന് കത്തെഴുതി എൻഐഎയെ വരുത്തിയത് മുഖ്യമന്ത്രി തന്നെയായിരുന്നു. എൻഐഎയ്ക്ക് പിന്നാലെ ഇഡിയും സിബിഐയും വന്ന് അറയിലും പത്തായത്തിലും അന്വേഷിച്ച് തുടങ്ങിയതോടെയാണ് കഥ മാറിയത്. ഇതു വരെ അന്വേഷണം ശരിയായാ ദിശയിൽ തന്നെയാണ് പോകുന്നതെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി അന്വേഷണം വഴി തെററുകയാണെന്നും അതിർവരമ്പുകൾ ലംഘിക്കുകയാണെന്നും നിശിത വിമർശനം ഉയർത്തുന്നു. മാത്രമല്ല ഇതിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ ആരോപിക്കുകയും ചെയ്യുന്നു. വക്രദൃഷ്ടി. എപ്പിസോഡ്:1104.