Programs Vakradrishti

വിജിലന്‍സിനും പിടിപ്പത് പണി... പണി വരുന്നതാര്‍ക്ക്

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സംസ്ഥാനത്ത് പിടിമുറുക്കുന്നതിനുസരിച്ച് സംസ്ഥാന ഏജന്‍സിയായ വിജിലന്‍സും ചില അന്വേഷണങ്ങള്‍ തുടങ്ങി വെച്ചിട്ടുണ്ട്. ലൈഫ് പദ്ധതിയില്‍ വിജലിന്‍സ് അന്വേഷണം നടത്തുന്നത് മാത്രമല്ല ചില പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ കിട്ടുന്ന പരാതികളെല്ലാം പ്രഥമികാന്വേഷണത്തിന് വിടുന്നുണ്ട് വിജിസന്‍സ്. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വിജിലന്‍സ് കേസുകള്‍ പൊങ്ങി വരുന്നതും രാഷ്ട്രീയ ടൈംമിങ്ങിന്റെ ഭാഗം തന്നെ. പാലാരിവട്ടം പാലം അഴിമതി പോലെ ലക്ഷണമൊത്ത മുന്‍ കാല അഴിമതികള്‍ വേറെയും. പ്രതിപക്ഷത്തിനെതിരായി അന്വേഷണം നടത്തുന്ന ഡി.ജി.പി ബെഹ്‌റ അനുഭവിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിരട്ടിയതും പോലീസിന്റെ ഈ അന്വേഷണ ത്വര കണ്ടുകൊണ്ടു തന്നെ. വക്രദൃഷ്ടി, എപ്പിസോഡ്: 1105.