Programs Vakradrishti

ഇ.ഡി.റെയ്ഡ്... ഒരു രാവും പകലും

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മണിക്കൂറുകള്‍ റെയ്ഡ് നടത്തുന്നത് എങ്ങനെയാണ് എന്തിനാണ് എന്ന് ഇപ്പോഴാണ് നമുക്കും മനസ്സിലാവുന്നത്. വീടടച്ച് സി.ആര്‍.പി.എഫ് ബന്തവസ്സോടെ ബിനീഷ് കോടിയേരിയുടെ വീട്ടില്‍ നടത്തിയ ഉദ്വേഗഭരിതമായ റെയഡില്‍ ഇ.ഡി. ഉദ്യോഗസ്ഥര്‍ ഇത്രയും നേരം എന്തു ചെയ്യുകയായിരുന്നു. വീട്ടിനകത്തുണ്ടായിരുന്ന ബിനീഷ് കോയിയേരിയുടെ ഭാര്യ, ഭാര്യാ മാതാവ്, കുട്ടി എന്നിവര്‍ക്ക് പുറത്ത് പോകാനോ മറ്റുള്ളവരുമായി ഫോണില്‍ ബന്ധപ്പെടാനോ അനുമതിയുണ്ടായില്ല. 24 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ചില ബന്ധുക്കള്‍ എത്തിയെങ്കിലും അവരെ പ്രവേശിപ്പിച്ചില്ല. ഒരു ദിവസം നീണ്ട റെയ്ഡ് കഴിഞ്ഞപ്പോള്‍ നല്‍കിയ പേപ്പറില്‍ ഒപ്പിടാന്‍ ബിനീഷിന്റെ ഭാര്യ തയ്യാറായതുമില്ല. കഴിഞ്ഞദിവസം രാവിലെ ഇ.ഡി.ഉദ്യോഗസ്ഥര്‍ ബിനഷിന്റെ തിരുവനന്തപുരത്തെ വസതിയില്‍ എത്തിയപ്പോള്‍ വീടടഞ്ഞ് കിടക്കുകയായിരുന്നു. താക്കോലുമായി വന്ന ബീനീഷിന്റെ ഭാര്യ വീട് തുറന്നു കൊടുത്തതോടെ ഇ.ഡിയുടെ ഗൃഹപ്രവേശം. വക്രദൃഷ്ടി, എപ്പിസോഡ്: 1106.