Programs Vakradrishti

പഞ്ചാബിലെ ഇ.ഡി യും കേരളത്തിലെ ഇ.ഡിയും

ബിനീഷ് കോടിയേരിയുടെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിനെ മുഖ്യമന്ത്രി കടുത്ത ബാഷയിൽ വിമർശിക്കുമെന്ന് കരുതിയവർക്ക് തെറ്റി. മുഖ്യമന്ത്രിയുടെ കേസരയിലിരുന്ന് കേന്ദ്ര ഏജൻസികളെ കണ്ണും പൂട്ടി തെറി പറയാൻ മുഖ്യമന്ത്രി ഒരുക്കമല്ല. പ്രത്യേകിച്ച് പാർട്ടി സെക്രട്ടറിയുടെ മകനെതിരായ കേസിൽ. വ്യക്തികൾക്കെതിരായ കേസുകൾ വ്യക്തികൾ നോക്കുെമന്നും പാർട്ടിക്കും സർക്കാരിനും അതിൽ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കിയ സ്ഥിതിക്ക് റെയഡിനെ തള്ളിപ്പറയാൻ മുഖ്യമന്ത്രിക്കാവുമില്ല. അങ്ങനെ പ്രതീക്ഷിച്ചവർ നിരാശരായത് മിച്ചം. റെയ്ഡിനെതിരെ ബന്ധുക്കൾ ഉയർത്തിയ പരാതികളെയും മുഖ്യൻ തള്ളിയില്ല. വക്രദൃഷ്ടി. എപ്പിസോഡ്: 1107

Watch Mathrubhumi News on YouTube and subscribe regular updates.