Programs Vakradrishti

ആരോപണത്തില്‍ വേദനയോടെ ഹസന്‍ജി...

ആരോപണങ്ങള്‍ക്ക് സ്പീക്കര്‍ ശ്രീരാമകൃഷണന്‍ നല്‍കിയ മറുപടിയില്‍ പ്രതിപക്ഷ നേതാവിനും കെ.സുരേന്ദ്രനും തൃപ്തിയില്ല. ഇഡിയില്‍ നിന്ന് വരാന്‍ പോകുന്നവെന്ന ചില വിവരങ്ങള്‍ വെച്ചാണ് കെ.സുരേന്ദ്രന്റെ ആക്രമണം. പ്രതിപക്ഷ നേതാവ് അത് ഏറ്റു പടിച്ചെങ്കിലും മൂപ്പിക്കാന്‍ ഹസന്‍ജിയെ ഏല്‍പ്പിച്ചു. പ്രതിപക്ഷ നേതാവ് പറയുമ്പോള്‍ വസ്തുതകളുടെ ഒരു കടലാസെങ്കിലും വേണമല്ലോ. ഹസന്‍ജിയും വേണമെന്ന് വെച്ചിട്ടല്ല. വിഷമത്തോടെയാണ് താനിതുന്നയിക്കുന്നതെന്ന് എം.എം.ഹസന്‍. ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനെ പിന്നെ ആരോപണം ഉന്നയിക്കാന്‍ ആരും പഠിപ്പിക്കേണ്ടതില്ല. ആദ്യം പേരിന്റെ പര്യായം പറയും. പിന്നീട് ഓപ്പണായി പറയും. പറഞ്ഞു കൊണ്ടേയിരിക്കും. വക്രദൃഷ്ടി, എപ്പിസോഡ്: 1132.