ആര് കൊണ്ടു പോകും പാലാ സീറ്റ്
പാലാ സീറ്റിനെ ചൊല്ലിയുള്ള ചര്‍ച്ചയിലേക്ക് എല്‍.ഡി.എഫ് കടന്നിട്ടില്ലെങ്കിലും ഘടക കക്ഷിയായ എന്‍.സി.പി ഇക്കാര്യത്തില്‍ ഒരു പിളര്‍പ്പിന്റെ വക്കിലാണ്. ജോസ് കെ.മാണി കേരള കോണ്‍ഗ്രസിന്റെ ഹൃദയമായ പാലാ തന്റെ കരളാണെന്നും അത് വിട്ടു കൊടുക്കുന്ന പ്രശ്നമില്ല. പ്രശ്നമില്ല.. പ്രശ്നമില്ല. എന്ന് മൂന്നാവര്‍ത്തി ആണയിടുന്നു മാണിസി കാപ്പന്. പാലാ വിട്ടു കൊടുക്കേണ്ടി വരുമെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുന്നു മന്ത്രി എ.കെ.ശശീന്ദ്രന്. പാര്‍ട്ടി അധ്യക്ഷനായ പീതാംബരന് മാസ്റ്ററുടെയും മനസ്സ് കാപ്പനൊപ്പമാണ്. വക്രദൃഷ്ടി, എപ്പിസോഡ്: 1147.