പാലാ സീറ്റ് വഴി ശശീന്ദ്രന് ഒരു സ്വാഗതം
പാലാ സീറ്റിനെ ചൊല്ലി എന്‍സിപി മുന്നണി വിടുകയും മന്ത്രി എ.കെ.ശശീന്ദ്രന് അതിനോട് യോജിക്കാതിരിക്കുകയും ചെയ്താല്‍ അദ്ദേഹം ഒറ്റപ്പെടുമെന്ന ഭയം വേണ്ട. പഴയ സഹപ്രവര്‍ത്തകനും നേതാവുമായ കടന്നപ്പള്ളി രാമചന്ദ്രന് സ്വന്തം പാര്‍ട്ടിയായ കോണ്‍ഗ്രസ് എസ്സിലേക്ക് സ്വാഗതം ചെയ്തിടുണ്ട്. ഇത് ഒരു മാതിരി മറ്റേടത്തെ സ്വാഗതമായിപ്പോയെന്ന് എ.കെ.ശശീന്ദ്രനും. ഏതായാലും ക്ഷണം പൂര്‍ണമായും തള്ളിക്കളയേണ്ട. ഏതാണ്ട് അങ്ങനെയൊക്കെ സംഭവിച്ചാലോ. രണ്ട് പേര്‍ക്കും സിറ്റിംഗ് സീറ്റുകല്‍ ലഭിക്കുകയും ഇരുവരും ജയിച്ചു വരികയും ചെയാതല്‍ ഏകാംഗ പാര്‍ട്ടി എന്ന പേരുദോഷം കടന്നപ്പള്ളിക്കും കോണ്‍ഗ്രസിനും മാറ്റിയെടുക്കാമല്ലോ. പഴയത് പോലെ വേളി യൂത്ത് ഹോസ്റ്റലിലോ എറണാകുളം മാസ് ഹോട്ടലിലോ പഴയ രാഷ്ട്രീയ സംഭവവികാസങ്ങള്‍ ഓര്‍ത്തെടുത്ത് ഒരുമിച്ച് കമ്മിറ്റി കൂടുകയും ചെയ്യാം. വക്രദൃഷ്ടി, എപ്പിസോഡ്: 1148.