Programs Vakradrishti

കേരളത്തിന്റെ ഒരേയൊരു ഉമ്മന്‍ചാണ്ടി...

ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം നായകനായി തിരിച്ചെത്തിയ ഉമ്മന്‍ചാണ്ടിക്ക് പ്രവര്‍ത്തകര്‍ വിമാനത്താവളത്തില്‍ വന്‍ സ്വീകരണം നല്‍കി. ഒപ്പം വന്ന പ്രതിപക്ഷ നേതാവ് ചെന്നിത്തല ഉമ്മന്‍ചാണ്ടി അനുകൂല മുദ്രാവാക്യങ്ങള്‍ക്കിടയിലൂടെ പുറത്തിറങ്ങി കാറില്‍ കയറിപ്പോയി. യു.ഡി.എഫിനെ വിജയിപ്പിക്കാനുള്ള ചര്‍ച്ചകള്‍ക്ക് പോയി മടങ്ങിയ ഇരു നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ സ്വീകരണ നല്‍കണമായിരുന്നു. നയിക്കാന്‍ ഉമ്മന്‍ചാണ്ടിയെത്തുന്നതില്‍ പാര്‍ട്ടിയില്‍ അഭിപ്രായവ്യത്യം ആര്‍ക്കുമില്ല് പാര്‍ട്ടി ഒറ്റക്കെട്ടാണ് എന്നൊക്കെയുള്ള നേതാക്കളുടെ പ്രസ്താവനയുടെ സ്പീരിറ്റ് ജനങ്ങള്‍ക്കിടയില്‍ എത്താന്‍ ഇത്തരം വിഭാഗീയ സ്വീകരണങ്ങള്‍ സഹായിക്കില്ലല്ലോ. അതറിയാവുന്ന ഉമ്മന്‍ചാണ്ടി പരസ്യമായെങ്കിലും പ്രവര്‍ത്തകരുടെ സ്വീകരണ മാല്യമണിയാന്‍ കഴുത്ത് നീട്ടിയതുമില്ല. വക്രദൃഷ്ടി, എപ്പിസോഡ്: 1158.