Programs Vakradrishti

രാഷ്ട്രീയക്കാരും ഔചിത്യബോധവും

മുണ്ടയിൽ കോരൻ എന്ന ചെത്തുകാരന്റെ മകനാണ് സഖാവ് പിണറായി വിജയൻ. ഇപ്പോ അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. തെങ്ങിൽ കയറി ഉപജീവനം നടത്തിയ കോരന്റെ മകൻ എങ്ങനെ ഹെലികോപ്പറ്ററിൽ കയറും എന്നാണ് കുഭകുടിയിൽ സുധാകരൻ എന്ന കെ സുധാകരൻ എംപി ചോദിക്കുന്നത്. അദ്ദേഹത്തിന്റെ പിതാവ് നെയ്ത്തുകാരൻ ആയിരുന്നു. ചായ വിറ്റ തൊഴിലാളി എങ്ങനെ പ്രധാനമന്ത്രിയാകും നെയ്ത്തുകാരന്റെ മകൻ എങ്ങനെ മന്ത്രിയും എംപിയും ഒക്കെ ആകും എന്നൊക്കെ ചോദിച്ചാൽ ഒറ്റ മറുപടിയേ ഉള്ളൂ. നല്ല നെല്ലിക്ക തളം കൂടി സേവിക്കുക. അല്ലാതെ ഇഞ്ചീന്റെ നീരും കുമ്പളങ്ങാന്റെ വെള്ളവും മാത്രം രാവിലെ വെറും വയറ്റിൽ സേവിച്ചാൽ തടി മാത്രമേ കുറയൂ, അല്ലാതെ ഔചിത്യബോധം വരില്ല. വക്രദൃഷ്ടി. എപ്പിസോഡ്: 1170