Programs Vakradrishti

ചേരി മാറാനൊരുങ്ങി കാപ്പൻ

പാലാ നഷ്ടം ഉറപ്പിച്ച് കലിപ്പിലായ കാപ്പൻ യു.ഡി.എഫിലേക്കുള്ള മാറ്റത്തിന് ഒരുങ്ങിക്കഴി‍ഞ്ഞു. കാപ്പൻ - ഇടതു മുന്നണി ബന്ധത്തിന്റെ ക്ലൈമാക്സ് അതാണ്. ഇനി പാർട്ടി ദേശീയ നേതൃത്വത്തിന്റെ പ്രഖ്യാപനം വന്നാൽ മതി. എൽ.ഡി.എഫ് വിടാൻ എൻ.സി.പി ദേശീയ നേതൃത്വം തീരുമാനിച്ചാലും ഇല്ലെങ്കിലും പാലായിൽ മൽസരിക്കാൻ കാപ്പൻ തീരുമാനിച്ചു കഴി‍ഞ്ഞു. ഡൽഹിയിൽ നിന്ന് നാട്ടിലെത്തിയാൽ കാപ്പൻ ദേ മുന്നണി മാറി വരും. വക്രദൃഷ്ടി. എപ്പിസോഡ്: 1175