Programs Vakradrishti

മെട്രോമാന്റെ മുഖ്യമന്ത്രികുപ്പായം അഴിപ്പിച്ച് ബി.ജെ.പി

മെട്രോമാന്‍ ഇ.ശ്രീധരനെ കേരളത്തിലെ ഒരു ദിവസത്തെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി ബി.ജെ.പി. പാലാരിവട്ടം പാലം തുറന്നു കൊടുത്ത ശേഷം ഡി.എം.ആര്‍.സി പദവിയില്‍ നിന്നൊഴിഞ്ഞ ഇ.ശ്രീധരനായിരിക്കും കേരളത്തിലെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണെന്ന് വിജയയാത്രയ്ക്കിടെ പറഞ്ഞത് കെ.സുരേന്ദ്രനായിരുന്നു. എന്നാല്‍ വൈകിട്ട് കേന്ദ്രമന്ത്രി വി.മുരളീധരന്‍ തിരുത്തി. അതോടെ മുഖ്യമന്ത്രി കുപ്പായം ഇ.ശ്രീധരനില്‍ നിന്ന് തിരികെ വാങ്ങി കെ.സുരേന്ദ്രനും. വക്രദൃഷ്ടി, എപ്പിസോട്: 1191.

Mathrubhumi News is now available on WhatsApp. Click here to subscribe.