Programs Vakradrishti

വിജയയാത്ര വിജയകരമായി സമാപിച്ചു. പിണറായി വിജയനോട് അമിത്ഷായുടെ എട്ട് ചോദ്യങ്ങള്‍

അങ്ങനെ വിജയയാത്രയും ശംഖുമുഖം കടപ്പുറം പിടിച്ചു. കടപ്പുറത്തെത്തിയ വന്‍ ജനാവലിയെ അഭിസംബോധന ചെയ്യാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തന്നെ എത്തി. തന്നെ അണിയിക്കാന്‍ ഒരു ഷാളുമായി വന്ന ഇ.ശ്രീധരനെ അതേ ഷാള്‍ വാങ്ങി അണിയിച്ച ശേഷം അമിത് ഷാ ഇ.ശ്രീധരന്റെ ഊര്‍ജ്ജസ്വലത കണ്ട ആശ്ചര്യം കൂറി. പ്രായാധിക്യം കാരണം ലോക്‌സഭയില്‍ അദ്വാനിയെ മൂലയ്ക്കിരുത്തിയ പാര്‍ട്ടി അതിനേക്കാള്‍ പ്രായമുള്ള ഇ.ശ്രീധരനില്‍ ഭാവി കേരള മുഖ്യമന്ത്രിയെ തന്നെ കാണുന്നു. അമിത് ഷായ്ക്ക് അത്ഭുതം തോന്നിയില്ലെങ്കിലേ അതിശയമുള്ളൂ. വക്രദൃഷ്ടി എപ്പിസോഡ്: 1192.

Mathrubhumi News is now available on WhatsApp. Click here to subscribe.