Programs Vakradrishti

രാഹുല്‍ വരുമോ ഇല്ലയോ?

കേരളത്തിലെ കോണ്‍ഗ്രസുകാരെയും വോട്ടര്‍മാരെയും ഇങ്ങനെ തീ തീറ്റിക്കാതെ രാഹുല്‍ വയനാട്ടിലേക്ക് വരുന്നുണ്ടോ, ഇല്ലയോ എന്ന് ഉടന്‍ വ്യക്തമാക്കണം. മര്യാദയ്ക്ക് പ്രചാരണം നടത്തിയിരുന്ന ടി. സിദ്ദിഖും കോണ്‍ഗ്രസ് പ്രവര്‍ത്തകരും രാഹുലിന്റെ വരവ് ഉറപ്പിക്കാനായി പാര്‍ട്ടി ഓഫീസില്‍ ടി.വിയില്‍ നോക്കി ഇരിക്കാന്‍ തുടങ്ങിയിട്ട് രണ്ട് ദിവസമായി. വടകര വയനാട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കേരളത്തിലെ നേതാക്കള്‍ വയനാട്ടില്‍ ആദ്യം സിദ്ദിഖിന്റെയും പിന്നീട് രാഹുലിന്റെയും പേരു പറഞ്ഞ് രംഗത്തിറങ്ങി. പ്രഖ്യാപനം വൈകുന്നതിനാല്‍ പ്രതീക്ഷ മാത്രമാണ് ഇപ്പോഴും കൈമുതല്‍. വക്രദൃഷ്ടി, എപ്പിസോഡ്: 745