Programs Vakradrishti

രാഹുലും ഇടതു വിലാപവും

മല്‍സരിക്കാന്‍ വയനാട്ടിലേക്കുള്ള വരവിനെ കുറിച്ച് അന്തിമ തീരുമാനമെടുക്കാതെ രാഹുല്‍ കുഴങ്ങുന്നതിന് പിന്നില്‍ ഇടതു പാര്‍ട്ടികളുടെ വിലാപമാണ് എന്ന് കേള്‍ക്കുന്നു. മോദിക്കും ബി.ജെ.പിയ്ക്കും എതിരെ പൊരുതുന്ന രാഹുല്‍ ഗാന്ധി ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഒരേ ഒരു സിറ്റിംഗ് സീറ്റുള്ള സി.പി.ഐ സ്ഥാനാര്‍ത്ഥിയ്‌ക്കെതിരെ മല്‍സരിക്കാന്‍ വരുന്നതിലുള്ള അനൗചിത്യം പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സഖാക്കളുമായി ബംഗാളില്‍ ധാരണയിലുമാണ്. അപ്പോ പിന്നെ, കേരളത്തിലെ ചില സീറ്റുകളില്‍ മാത്രം പ്രതീക്ഷയുള്ള ഇടതു പാര്‍ട്ടികളുമായി അങ്കം വെട്ടലാണോ രാഹുലിന്റെ ലക്ഷ്യം? ഇടതു പാര്‍ട്ടികള്‍ക്കെതിരെ മല്‍സരിച്ചിട്ട് അവസാനം അവരുടെ പിന്തുണ തേടുക കൂടി ചെയ്യേണ്ടി വന്നാല്‍ മോശമല്ലേ. ഇതൊക്കെയാണ് രാഹുലിനെ കുഴയ്ക്കുന്നത്. വക്രദൃഷ്ടി, എപ്പിസോഡ്: 746