Programs Vakradrishti

മീണയോട് പിണങ്ങി പിള്ള

തിരഞ്ഞെടുപ്പു കമ്മിഷനും ദേശീയ ഭരണ കക്ഷിയും തമ്മിലുള്ള ബന്ധം കേരളത്തിലെങ്കിലും അത്ര മെച്ചമായിരുന്നില്ല ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത്. പ്രചാരണത്തിന് ശബരിമലയുടെ പേരില്‍ വോട്ട പിടിക്കുന്നത് ചട്ടലംഘനമാണെന്ന് വ്യക്തമാക്കിയതിന് ടിക്കാറാം മീണയോട് ആദ്യമേ സ്വരചേര്‍ച്ചയില്‍ അല്ലായിരുന്നു ബി.ജെ.പി. പ്രചാരണത്തിനിടയില്‍ നഗ്‌നമായി അയ്യപ്പന്റെ പേര് പറഞ്ഞ് വോട്ടു പിടിച്ചതിന് സുരേഷ് ഗോപിയക്ക് നോട്ടീസും കിട്ടി. മറ്റൊരു പ്രസംഗത്തിന് ശ്രീധരന്‍ പിള്ളയുടെ ചെവിയ്ക്ക് പിടിക്കുകയും ചെയ്തു ഇപ്പോഴിതാ വ്യക്തിഹത്യ നടത്തിയ മുഖ്യ തിരിഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്‌ക്കെതിരെ മാനഷ്ടക്കേസ് നല്‍കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. സിവിലായും ക്രിമിനലായുമുള്ള നടപടികളിലേക്കായുള്ള ആലോചന തുടങ്ങിയെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. വക്രദൃഷ്ടി, എപ്പിസോഡ്: 763.