Programs Vakradrishti

ശപഥം പാലിച്ച് വി.കെ.ശ്രീകണ്ഠന്‍

പാലക്കാട് എം.പി വി.കെ.ശ്രീകണ്ഠന്‍ ഒരു ഉഗ്രശപഥം എടുത്തിരുന്നു. സി.പി.എമ്മില്‍ നിന്ന് മണ്ഡലം തിരിച്ചു പിടിച്ചതിനുശേഷമാണ് ശ്രീകണ്ഠന്‍ തന്റെ ശപഥ കഥ പുറത്ത് പറഞ്ഞത്. സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് പോലും പ്രതീക്ഷയില്ലാതിരുന്നിട്ടും ജയിച്ചു കയറുമെന്ന് ശ്രീകണ്ഠന് മാത്രമെ വിശ്വാസമുണ്ടായിരുന്നുള്ളൂ. അതു കൊണ്ടാകണം ഈ ശപഥ കഥ തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ശ്രീകണ്ഠന്‍ പറഞ്ഞത്. കഴിഞ്ഞ തവണ മണ്ഡലം ഘടകകക്ഷിക്ക് കൊടുത്തതില്‍ ശ്രീകണ്ഠന് പരിഭവമുണ്ടായിരുന്നതും ഈ ശപഥം മനസ്സിലുള്ളത് കൊണ്ടായിരുന്നു. നിയുക്ത എം.പിമായി പാലക്കാട് പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസിലാണ് ശ്രീകണ്ഠന്‍ തന്റെ ശപഥ കഥ വെളിപ്പെടുത്തിയത്. വക്രദൃഷ്ടി, എപ്പിസോഡ്: 798.