Programs Vakradrishti

നിങ്ങളുദ്ദേശിക്കുന്ന എല്‍ദോ ഞാനല്ല

നിങ്ങളന്വേഷിക്കുന്ന ആ എല്‍ദോ ഞാനല്ല. പെരുമ്പാവൂര്‍ എം.എല്‍.എ കോണ്‍ഗ്രസിന്റെ എല്‍ദോസ് കുന്നപ്പള്ളിയുടെ നിലവിളിയാണിത്. തൊട്ടടുത്ത് മൂവാറ്റുപുഴയുടെ സി.പി.ഐക്കാരനായ യുവ എം.എല്‍.എയ്ക്ക് കഴിഞ്ഞ ദിവസം പോലീസിന്റെ തല്ലു കിട്ടിയ വാര്‍ത്ത് പുറത്ത് വന്നത് മുതലാണ് എല്‍ദോസ് കുന്നപ്പള്ളിയുടെ ഫോണ്‍ നിര്‍ത്താതെ ശബ്ദിച്ചു കൊണ്ടിരിക്കുന്നത്. വല്ല കവിതയോ കുന്നായ്മയോ എഴുതാമെന്ന് വെച്ച് തിരക്കില്‍ നിന്ന് ഒഴിഞ്ഞ് ചികില്‍സയ്ക്കായി ആശുപത്രിയിലാണ് എല്‍ദോസും. ആ എല്‍ദോ താനല്ല എന്ന് മറുപടി പറഞ്ഞ മടുത്തു. വക്രദൃഷ്ടി, എപ്പിസോഡ്: 815.