Programs Vakradrishti

പ്രതിപക്ഷത്തിന് കറുത്ത ദിനം ഭരണപക്ഷത്തിന് സുദിനം

ജമ്മു കശ്മീരിനെ സംബന്ധിക്കുന്ന സുപ്രധാന നിയമനിര്‍മ്മാണം നടന്ന ദിനമാണ് ഇന്ന്. ജനാധിപത്യത്തിലെ കറുത്ത ദിനമെന്ന് പ്രതിപക്ഷവും ചരിത്രത്തിലെ സുദിനമെന്ന് സര്‍ക്കാരും പറയുന്നു. ഏത് ദിനമാണെന്ന് കോടതിയിലടക്കം വരാന്‍ പോകുന്നകാലം തെളിയിക്കും. കേന്ദ്ര സര്‍ക്കാര്‍ ഈ നിയമനിര്‍മ്മാണം നടത്തിയത് മുന്‍ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള കാശ്മീരിലെ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെ വീട്ടു തടങ്കലിലാക്കിയും സംസ്ഥാനമാകെ കര്‍ഫ്യൂ പ്രഖ്യാപിച്ചുമാണ്. കശ്മീരില്‍ കേന്ദ്രം നടത്തിയത് ഈ തറവേലകളാണെങ്കില്‍ ഇങ്ങ് കൊച്ചു കേരളത്തില്‍ നിയമത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു ഐ.എ.എസ് കാരന്‍ നടത്തുന്ന തറക്കളികളാണ് ചര്‍ച്ചാ വിഷയം.വക്രദൃഷ്ടി, എപ്പിസോഡ്: 821.

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കള്‍ മുതല്‍ വ്യാഴം വരെ രാത്രി 9.30 മുതല്‍.