Programs Vakradrishti

മോദി അമിത് ഷാ കൂട്ടുകെട്ടിന്റെ നവഭാരതം പിറന്നു

രാജ്യം കശ്മീരിനെ കുറിച്ചുള്ള സുപ്രധാന നിയമം പാസാക്കുന്നത് കശമീരിനെ വായ് മൂടി കെട്ടി കൊണ്ട്. സുരക്ഷാ പ്രശ്‌നമുണ്ടെന്ന് പറഞ്ഞ് സൈന്യത്തെ വിന്യസിച്ചു. തീര്‍ത്ഥാടകരെയും സന്ദര്‍ശകരെയും പുറത്താക്കി. നിശാ നിയമം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൂട്ടിയിട്ടു. മുന്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കളെ കരുതല്‍ തടങ്കലിലാക്കി. ഇന്റര്‍നെറ്റ്, ടെലിഫോണ്‍ തുടങ്ങിയ വാര്‍ത്താ വിനിമയ മാര്‍ഗ്ഗങ്ങള്‍ വിച്ഛേദിച്ചു. ജനജീവിതം സ്തംഭിപ്പിച്ചു. കശ്മീര്‍ ജനതയെ വിശ്വാസത്തിലെടുക്കാതെ അപ്രഖ്യാപിത അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചവര്‍ രാജ്യത്തെ ഒന്നാക്കുകയാണ് എന്നാണ് അവകാശപ്പെടുന്നത്. വക്രദൃഷ്ടി, എപ്പിസോഡ്: 822.

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കള്‍ മുതല്‍ വ്യാഴം വരെ രാത്രി 9.30 മുതല്‍.