Programs Vakradrishti

മുന്‍ കേന്ദ്ര മന്ത്രിമാരെ കാണാന്‍ ജയിലില്‍ പോകേണ്ടി വരുമോ

മുന്‍ കേന്ദ്ര ധനമന്ത്രി പി.ചിദംബരത്തിനും മകന്‍ കാര്‍ത്തി ചിദംബരത്തിനും പിന്നാലെ സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കൂടാന്‍ തുടങ്ങിയിട്ട് കുറെക്കാലമായി. വിദേശ നിക്ഷേപപ്രോത്സാഹന ബോര്‍ഡിന്റെ അനുമതി ചില കമ്പനികള്‍ക്ക് ലഭിച്ചതുമായി ബന്ധപ്പെട്ടാണ് ആരോപണം. ലുക്ക് ഔട്ട് നോട്ടീസുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എത്തിയപ്പോള്‍ ചിദംബരം മുങ്ങി. സര്‍ക്കാര്‍ വിമര്‍ശകരെ അഴിക്കുള്ളിക്കുള്ളിലാക്കാനുള്ള മോദി അമിത് ഷാ ഗൂഢാലോചനയെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. ഇനിയാരൊക്ക അഴിക്കുള്ളിലാവുമെന്ന് കണ്ടറിയണം. വക്രദൃഷ്ടി, എപ്പിസോഡ്: 831.

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കള്‍ മുതല്‍ വ്യാഴം വരെ രാത്രി 9.30 മുതല്‍.