Programs Vakradrishti

പാലായിലെ പുലികള്‍

ഓണാഘോഷത്തിന്റെ ആലസ്യം കഴിഞ്ഞതോടെ ഉപതിരഞ്ഞെടുപ്പു നടക്കുന്ന പാലായില്‍ പ്രചാരണം സജീവമായി. സ്ഥാനാര്‍ത്ഥികളുടെ വാഹന പര്യടനം തുടങ്ങി. നേതാക്കളും മന്ത്രിമാരും പാലായില്‍ തമ്പടിച്ചു തുടങ്ങി. കേരള കോണ്‍ഗ്രസിലെ തര്‍ക്കങ്ങളെല്ലാം പറഞ്ഞു തീര്‍ത്തെങ്കിലും അവശേഷിക്കുന്ന മുന്നണി വ്യാധികള്‍ക്ക് മറുമരുന്നായി യു.ഡി.എഫ് മ്യൂസിക് തെറാപ്പിയാണ് അപ്ലൈ ചെയ്തിരിക്കുന്നത്. ആലത്തൂരില്‍ പാട്ടും പാടി ജയിച്ചത് പോലെ പാലായില്‍ പാട്ടു പാടി ജയിപ്പിക്കാമെന്ന് ഉറപ്പിച്ച് യു.ഡി.എഫ് രംഗത്തിറക്കിയിരിക്കുന്നത് മുന്നണിയുടെ പിന്നണി ഗായിക രമ്യാ ഹരിദാസ് എം.പിയെയാണ്. വക്രദൃഷ്ടി, എപ്പിസോഡ്: 845.