Programs Vakradrishti

പാലാരിവട്ടത്തെ പഞ്ചവടിപ്പാലം

പാലാരിവട്ടം പാലം പഞ്ചവടിപ്പാലമാണോ എന്ന് കേരള ഹൈക്കോടതിയും ചോദിക്കുന്നു. നിർമ്മാണപ്പിഴവ് കാരണം പൊളിച്ചു പണിയാൻ പോകുന്ന പാലത്തിന്റെ കാര്യത്തിൽ സിനിമാക്കഥ യാഥാർത്ഥ്യമാവുകയാണല്ലോ എന്നും കോടതി ചോദിക്കുന്നു. പാലം പണിയുമ്പോൽ ആവശ്യത്തിന് സിമന്റും കമ്പിയും ഉപയോഗിക്കാതെ പണം വെട്ടിവിഴുങ്ങുന്ന സംവിധാനത്തിൽ പാലങ്ങൾ പഞ്ചവടിപ്പാലങ്ങളായില്ലെങ്കിലേ അത്ഭുതമുള്ളൂ. വക്രദൃഷ്ടി. എപ്പിസോഡ്: 847