Programs Vakradrishti

തരൂർ ഇനിയും വളരാനുണ്ട്

 ശശി തരൂർ ഇനിയും രാഷ്ട്രീയക്കാരനായി വളരാനുണ്ട്. പൂർണ വളർച്ച പ്രാപിച്ചിട്ടില്ല. അത് കൊണ്ടാണ് പിള്ള മനസ്സിൽ കള്ളമില്ലാത്തത് പോലെ വർത്തമാനം പറയുന്നത്. പാർട്ടിയും മുന്നണിയും വോട്ടു കച്ചവടത്തെ കുറിച്ച് അരങ്ങു തകർക്കുമ്പോൾ മറ്റു മുന്നണികൾ ഇതു ഏറ്റു പിടിച്ച് ചർച്ചയാക്കുമ്പോൾ ശശി തരൂരിന് ഇതെല്ലാം വെറും അധരവ്യായാമമായി തോന്നുന്നത് ഇത് കൊണ്ടാണ്. വോട്ടു കച്ചവടം എന്നത് പ്രായോഗികമല്ലെന്നും തിരുവനന്തപുരത്ത് തനിക്കും ആരും വോട്ടു മറിച്ചിട്ടില്ലെന്നും ശശി തരൂർ സാക്ഷ്യപ്പെടുത്തുന്നു. വക്രദൃഷ്ടി. എപ്പിസോഡ്: 858