Programs Vakradrishti

ഫലം വരും വരെ പ്രതീക്ഷയില്‍ മുന്നണികള്‍

അഞ്ച് ഉപതിരഞ്ഞെടുപ്പുകളില്‍ മൂന്നിടത്ത് യു.ഡി.എഫും രണ്ടിടത്ത് എല്‍.ഡി.എഫും മുന്നില്‍ വരുമെന്നാണ് മാതൃഭൂമി ന്യൂസ് എക്‌സിറ്റ് പോള്‍ പ്രവചനം. എല്‍.ഡി.എഫിന് മുന്‍തൂക്കമുള്ള അരൂരില്‍ ഫോട്ടോ ഫിനിഷാണ് പ്രവചിക്കുന്നത്. വട്ടിയൂര്‍ക്കാവില്‍ എല്‍.ഡി.എഫിന്റെ അട്ടിമറി വിജയം പ്രവചിക്കുന്ന സര്‍വ്വെ പൂര്‍ണമായി അംഗീകരിക്കുന്നില്ലെങ്കിലും തങ്ങളുടെ മൂന്നാം സ്ഥാനം ബി.ജെ.പി ഉറപ്പിച്ച മട്ടിലാണ് നേതാക്കളുടെ പ്രതികരണങ്ങള്‍. എക്‌സിറ്റ് പോളുകളെ മുന്നണികള്‍ പൂര്‍ണമായും തള്ളുകയോ കൊള്ളുകയോ ചെയ്യുന്നില്ല. ഫലം വരും വരെ പ്രതീക്ഷ പുലര്‍ത്താന്‍ എല്ലാവര്‍ക്കും അവകാശമുണ്ടല്ലോ.. വക്രദൃഷ്ടി, എപ്പിസോഡ്: 866