Programs Vakradrishti

ലയന ദാഹവുമായി ദള്‍ പരിവാര്‍

പിളര്‍പ്പില്‍ കേരളാ കോണ്‍ഗ്രസുകളേക്കാള്‍ പാരമ്പര്യമുണ്ട് സോഷ്യലിസ്റ്റുകള്‍ക്ക്. മഹാരഥന്‍മാരായ നേതാക്കളുണ്ടായിരുന്ന സോഷ്യലിസ്റ്റ് പാര്‍ട്ടിയും ജനതാ പരിവാറും ഒക്കെ വ്യക്തിയധിഷ്ടിത നിലപാടുകളെ തുടര്‍ന്ന് രാജ്യത്ത് പലതട്ടുകളിലായി. വീണ്ടുമൊരു ദള്‍ ലയനത്തിന് സാധ്യതയുണ്ടോ എന്നറിയില്ല. കേരളത്തില്‍ വിഘടിച്ച രണ്ടു ജനതാദളുകളും ലയനത്തിന് ദാഹിക്കുകയാണ്. ജനതാദള്‍ സെക്കുലറും ലോക്താന്ത്രിക് ജനതാദളും. വക്രദൃഷ്ടി, എപ്പിസോഡ്: 895.