Programs Vakradrishti

നമ്മള്‍ അയയ്ക്കും വെടിയുണ്ടകളെല്ലാം നമ്മുടേതാകും പൈങ്കിളിയേ

നമ്മള്‍ കൊയ്യും വയലുകളെല്ലാം നമ്മുടേതാകും പൈങ്കിളിയെ എന്ന് പാട്ടു പാടിയത് സി.പി.ഐ കവിയോ സി.പി.എം കവിയോ എന്ന് ഭൂപരിഷക്കരണ തര്‍ക്കത്തിന് പിന്നാലെ വല്യേട്ടനെ നിര്‍ത്തി പൊരിച്ച് സിപി.ഐ. പാര്‍ട്ടി അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബുവാണ് ആഭ്യന്തര വകുപ്പിനും മുഖ്യമന്ത്രിക്കും എതിരെ ആഞ്ഞടിച്ചത്. പോലീസ് എഴുതി കൊടുക്കുന്നത് വായിക്കലല്ല ഒരു ഇടതു പക്ഷ സര്‍ക്കാരിന്റെ ആഭ്യന്തര മന്ത്രിയുടെ ജോലി എന്നു വരെ പ്രകാശ് ബാബു പറഞ്ഞു. മാവോയിസ്റ്റ്, യു.എ.പി.എ വിഷയങ്ങളില്‍ സര്‍ക്കാര്‍ നയത്തിനെതിരെയുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരുടെ പ്രതിഷേധ സമരത്തിലാണ് സി.പി.ഐയുടെ അറ്റാക്ക്. വക്രദൃഷ്ടി, എപ്പിസോഡ്: 909.