Programs Vakradrishti

ഗവർണറും റബ്ബർ സ്റ്റാമ്പും

ഗവർണറും സർക്കാരും തമ്മിലുള്ള ആശയവിനിമയം ഒക്കെ മാധ്യമങ്ങൾക്ക് അതു പോല കിട്ടാൻ വലിയ പ്രയാസമാണ്. പ്രത്യേക ലേഖകരുടെ മിടുക്ക് പോലെയിരിക്കും രാജ്ഭവൻ വൃത്തങ്ങളിൽ നിന്ന് വാർത്ത കിട്ടാൻ. കേരള ഗവർണറായി ആരിഫ് മുഹമ്മദ് ഖാൻ വന്നതോടെ ആ പ്രയാസം മാറിക്കിട്ടി. മനസ്സിലുള്ളത് മുഴുവൻ ഗവർണറ്‍ പുറത്ത് പറയും. തദ്ദേശഭരണ വാർഡ് വിഭജന ഓർഡിനൻസ് ഗവർണറ്‍ ഒപ്പിടാതെ മാറ്റി വെച്ചിരിക്കുന്നതിന്റെ കാരണം അറിയാൻ രണ്ടു മന്ത്രിമാർ ഗവർണരെ സന്ദർശിച്ചിരുന്നു. വാർത്തയും വന്നു. ഇതാ വരുന്നു ഗവർണറുടെ കിടിലൻ മറുപടി. സംസ്ഥാനം വെച്ചു നീട്ടുന്ന കടലാസിലെല്ലാം തുല്യം ചാർത്തുന്ന റബ്ബർ സ്റ്റാമ്പല്ല ഗവർണർ. എന്നാൽ, കേന്ദ്രത്തിന്റെ സ്റ്റാമ്പ് ആണോ എന്ന് വ്യക്തമാക്കേണ്ടതും ഗവർണർ തന്നെ. വക്രദൃഷ്ടി. എപ്പിസോഡ്: 916