Programs Vakradrishti

പിണറായി അമിത് ഷായ്ക്ക് പഠിക്കുകയാണോയെന്ന് പ്രതിപക്ഷം

പൗരത്വ നിയമഭേദഗതിക്കെതിരെ സംസ്ഥാനത്ത് നടക്കുന്ന സമരങ്ങളില്‍ എസ്.ഡി.പി.ഐ നുഴഞ്ഞ് കറിയിട്ടുണ്ടോ. ഉണ്ടെന്ന് മുഖ്യമന്ത്രി. പങ്കെടുക്കുന്നവര്‍ക്കെതിരെ കേസെടുക്കുന്നതായി പ്രതിപക്ഷം ചോദ്യോത്തരവേളയില്‍ ഉന്നയിച്ചപ്പോഴാണ് മുഖ്യമന്ത്രിയുടെ പ്രത്യാക്രമണം.സമാധാനപരമായി സമരത്തിനെതിരെ കേസില്ല. സമരത്തിനിടയില്‍ അലമ്പ് കാണിച്ചാല്‍ സ്വാഭാവികമായി കേസുണ്ടാകുമെന്നും മുഖ്യമന്ത്രി. എന്നാല്‍ സമാധാനപരമായി സമരം നടത്തുന്നവര്‍ക്കെതിരെ കേസെടുത്ത് സംഭവങ്ങള്‍ പ്രതിപക്ഷവും ചൂണ്ടിക്കാട്ടി. പിണറായി അമിത് ഷായ്ക്ക് പഠിക്കുകയാണോയെന്ന് പ്രതിപക്ഷവും. വക്രദൃഷ്ടി, എപ്പിസോഡ്: 925.