Programs Vakradrishti

പഞ്ചവടിപ്പാലക്കാരന് പണിയാവുമോ

പാലാരിവട്ടത്ത് പഞ്ചവടിപ്പാലം പണിതതിന് മുൻ മന്ത്രി ഇബ്രാഹിം കു‍ഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ അനുമതി നൽകി. സർക്കാരിനോട് ചോദിക്കേണ്ട കാര്യം ഗവർണറോട് നേരിട്ട് ചോദിച്ചാൽ മറുപടി കിട്ടുമെന്ന് കരുതേണ്ട. സർക്കാരിൽ നിന്നും അറിയുന്നതിനേക്കാൾ ഇപ്പോൾ എളുപ്പമാണ് രാജ് ഭവനിൽ നിന്ന് അറിയുന്നതെങ്കിലും, ഗവർണർ നേരിട്ട് മാധ്യമങ്ങളോട് പറയുമെന്നും വിചാരിക്കേണ്ട. ഫയൽ രാജ്ഭവനിൽ ഇപ്പോൾ ഇല്ല. സർക്കാരിനോട് ചോദിക്കൂ എന്നായിരുന്നു ഗവർണറുടെ മറുപടി. ആ മറുപടിയിൽ എല്ലാം ഉണ്ട്. വക്രദൃഷ്ടി. എപ്പിസോഡ്: 927