Programs Vakradrishti

കേരള കോണ്‍ഗ്രസില്‍ പിളര്‍പ്പുകളുടെ സീസണ്‍

കേരള കോണ്‍ഗ്രസ് എമ്മിലെ പിളര്‍പ്പിന് ശേഷം കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പും പിളര്‍പ്പിന് വെമ്പി നില്‍ക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാതെ ഒരു ഗതിയും പരഗതിയുമില്ലാതെ നില്‍ക്കുന്ന ജേക്കബ് വിഭാഗം ചെയര്‍മാന്‍ ജോണി നെല്ലൂരാണ് പുതിയ മേച്ചില്‍പ്പുറം തേടുന്നത്. പാര്‍ട്ടി ചെയര്‍മാനും യു.ഡി.എഫ് സെക്രട്ടറിയും എന്നൊക്കെ പറഞ്ഞിട്ട് കാര്യമില്ല. തിരഞ്ഞെടുപ്പൊക്കെ വരികയാണ് മത്സരിക്കാന്‍ സീറ്റ് കിട്ടണം എന്നതാണ് പരമപ്രധാനം. ഈ മാസം 29-ന് എറണാകുളത്ത് വെച്ച് ലയിക്കാനാണ് ജോണി നെല്ലൂരിന്റെ നീക്കം. വക്രദൃഷ്ടി, എപ്പിസോഡ്: 936.