Programs Vakradrishti

കളപറിക്കലും വിത്തെറിയലും മുന്നണി രാഷ്ട്രീയത്തില്‍ ഞാറ്റുവേലക്കാലം

രാഷ്ട്രീയം ചിലര്‍ക്ക് കൃഷിയാണെങ്കില്‍ കേരള കോണ്‍ഗ്രസിനും കൃഷിക്കും തമ്മില്‍ അഭേദ്യബന്ധമുണ്ട്. കൃഷിക്കാരുടെ അധ്വാന വര്‍ഗ സിദ്ധാന്തമാണ് പാര്‍ട്ടിയുടെ അടിത്തറയായ പ്രത്യയ ശാസ്ത്രം. നേതാക്കളിലും അണികളിലും ഭൂരിഭാഗംപേരും റബ്ബര്‍ കൃഷിക്കാരും കുടിയേറ്റ കര്‍ഷകരുമാണ്. ഇപ്പോഴത്തെ തലമുതിര്‍ന്ന നേതാവായ പി.ജെ.ജോസഫാകട്ടെ അടിമുടി കര്‍ഷകനാണ്. നെല്‍കൃഷിയെ കുറിച്ചാകട്ടെ തെങ്ങിന്‍ തൈ വളര്‍ത്തലിനെ കുറിച്ചാകട്ടെ പി.ജെ.സംസാരിച്ച് തുടങ്ങിയാല്‍ ഒരു കാര്‍ഷിക വിദഗദ്ധനായി മാറും. വിത്തിട്ടാല്‍ നെല്‍ചെടിയ്‌കൊപ്പം വളര്‍ന്നു വരുന്ന കളയെ യഥാസമയം പറിച്ചു കളയേണ്ടതാണെന്ന് യഥാര്‍ത്ഥ കൃഷിക്കാര്‍ക്കറിയാം. രാഷ്ടീയത്തിലും ഈ കള പറിക്കലിനുള്ള പാഠം പി.ജെ. പഠിച്ചത് കൃഷിയില്‍ നിന്നാണ്. മുന്നണിയിലെ കള പറിക്കലിന് ശേഷം പി.ജെ പോയതും കണ്ടത്തേക്കായിരുന്നു. നൂറുമേനി വിളവിനുള്ള വിത്തെറിയാന്‍. വക്രദൃഷ്ടി, എപ്പിസോഡ്: 1017.