Programs Vakradrishti

അമിത് ഷായുടെ നനഞ്ഞ പടക്കം

ബി.ജെ.പി യുടെ ശബരമില പ്രക്ഷോഭത്തിന് കേന്ദ്ര ബി.ജെ.പി യുടെ പിന്തുണ ഇല്ലെന്ന് ഇനി ആരും പറയരുത്. ചാര്‍ട്ടര്‍ ചെയ്ത വിമാനത്തില്‍ അമിത് ഷാ വന്നു. ഉദ്ഘാടനം ചെയ്യാത്ത കണ്ണൂര്‍ വിമാനത്താവളത്തില്‍ പറന്നിറങ്ങി . പിണറായിയെ ഒന്നു വിരട്ടി. സുപ്രീം കോടതി വിധിയ്‌ക്കെതിരെ സമരം നയിക്കാന്‍ വക്കീലായ പി.എസ്.ശ്രീധരന്‍ പിള്ളയ്ക്ക് ആദ്യം മടിയായിരുന്നെങ്കിലും പിണറായിയെയും സി.പി.എമ്മിനെയും വെട്ടാനുള്ള അവസരമാണിതെന്ന രാഷ്ട്രീയ മന്ത്രം ചെവിയില്‍ ഓതി കൊടുത്തത് അമിത് ഷാ തന്നെ ആയിരുന്നു. ബി.ജെ.പിയുടെ വെട്ട് പോരാഞ്ഞ് നേരിട്ട് വെട്ടാനായിരുന്നു അമിത് ഷായുടെ വരവ്. വക്രദൃഷ്ടി, എപ്പിസോഡ്: 662.