Programs Vakradrishti

സ്വര്‍ണത്തിന്റെ നിറമെന്ത്...മണമെന്ത് ?

സവര്‍ണ്ണകള്ളക്കടത്തിന്റെ നിറം പച്ചയാേണാ കാവിയാണോ ചുവപ്പാണോ എന്നൊക്കെയുള്ള തര്‍ക്കമാണ് നടക്കുന്നത്. പണ്ടെ കള്ളക്കടത്തുമായി ചേര്‍ത്തുവെച്ച് ധാരാളം ആക്ഷേപം കേട്ട് പാര്‍ട്ടിയായ ലീഗുമായി പ്രതികളിലെ ചിലരെ ബന്ധപ്പെടുത്താനാണ് ശ്രമം. അന്വേഷണം പുരോഗമിക്കുമ്പോള്‍ ചിലര്‍ക്ക് നെഞ്ചിടിപ്പ് വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞതും ചിലരെ ഉദ്ദേശിച്ചാണ്. ചിലരെ ഉദ്ദേശിച്ച് മാത്രമാണ്. പണ്ട് ലീഗണികളിലും ലീഗ് ബന്ധുക്കളിലും ചിലര്‍ക്ക് അത്തരമൊരു ബന്ധമുണ്ടായിരുന്നുവെന്നത് പരസ്യമായ രഹസ്യമാണ്. എന്നാല്‍ ഇപ്പോള്‍ ലീഗിന്റെ കൈകള്‍ ശുദ്ധമാണെന്ന വാദമാണ് പാര്‍ട്ടിക്കുള്ളത്. ലീഗിന് കള്ളക്കടത്തില്ല നേരെ കടത്ത് മാത്രമെയുള്ളൂവെന്ന പറഞ്ഞത് ഇപ്പോഴത്തെ നേതാവ് ഡോ.മുനീറിന്റെ പിതാവ് സി.എച്ച്.മുഹമ്മദ് കോയയാണ്. വക്രദൃഷ്ടി, എപ്പിസോഡ്: 1028.

Mathrubhumi News is now available on WhatsApp. Click here to subscribe.