Programs Vakradrishti

ആരോപണ മത്സരം കൊടുമ്പിരിക്കൊള്ളുമ്പോള്‍

ശരിക്കും കേരള രാഷ്ട്രീയത്തില്‍ ഇപ്പോള്‍ നടക്കുന്നത് സര്‍ക്കാരിനെതിരായ പോരാട്ടത്തില്‍ യഥാര്‍ത്ഥ പ്രതിപക്ഷം ആരെന്ന് മല്‍സരമാണ്. ആരോപണങ്ങളുടെ കുന്തമുന മുഖ്യമന്ത്രിയ്ക്ക് നേരെ ആദ്യം തിരിച്ചത് ബി.ജെ.പിയാണ്. യു.ഡി.എഫും വൈകി അവിടെ എത്തുമ്പോള്‍, പിന്നെ അവിടെ കിടന്ന് കറങ്ങാതെ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍ക്ക് നേരെ തിരിയുകയാണ് ബി.ജെ.പി. മുഖ്യമന്ത്രിയുടെ മകളെ വിശദമായി ചോദ്യം ചെയ്യണമെന്നാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ ആവശ്യം. സുരേന്ദ്രന്റെ മാനസിക നില തകരാറിലായതായി മുഖ്യമന്ത്രിയും ഭയം മുഖ്യമന്ത്രിയെ വേട്ടയാടുന്നുവെന്ന് സുരേന്ദ്രനും പരസ്പരം കൊമ്പു കോര്‍ക്കുന്നു. വക്രദൃഷ്ടി, എപ്പിസോഡ്: 1070.