Programs Vakradrishti

സെക്രട്ടറിയേറ്റിന്റെ പടികടന്നെത്തുന്ന അന്വേഷണം

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കരനെ എന്‍.ഐ.എ ചോദ്യം ചെയ്തതോടെ അന്വേഷണ ഏജന്‍സി സെക്രട്ടറിയേറ്റ് നടവരെ വന്നുവെന്ന് പറയാം. കൂടുതല്‍ ചോദ്യം ചെയ്യലിന് കൊച്ചിയിലേക്കും വിളിപ്പിച്ചിട്ടുണ്ട്. കള്ളക്കടക്കടത്ത് കേസിലെ പ്രതികള്‍ ശിവശങ്കരന്‍ ഐ.എ.എസിനെ സെക്രട്ടറിയേറ്റില്‍ വെച്ച് കണ്ടിട്ടുണ്ടോ എന്നും എന്‍.ഐ.എ പരിശോധിക്കും. പണ്ട് അന്വേഷണ കമ്മിഷന് മുന്നിലേക്ക് ഒരു മുഖ്യമന്ത്രി പോയതല്ലാതെ സെക്രട്ടറിയേറ്റ് നടയിലേക്ക് അന്വേഷണ ഏജന്‍സി വന്നിട്ടില്ല. അതിനാല്‍ പിണറായി രാജി വെയ്ക്കണം എന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിട്ടുണ്ട്. വക്രദൃഷ്ടി, എപ്പിസോഡ്: 1032. രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9.30 മുതൽ.