Programs Vakradrishti

കള്ളു ഷാപ്പുകളുടെ പൂമുഖവാതിലുകള്‍ തുറന്നപ്പോള്‍...

അടഞ്ഞു കിടന്ന കള്ളു ഷാപ്പുകള്‍ പൂര്‍വ്വാധികം ശക്തിയോടെ ഇന്ന് തുറന്നു. മദ്യ ഷാപ്പുകള്‍ തുറക്കാനുള്ള മദ്യപരുടെ പ്രാര്‍ത്ഥനയും വഴിപാടും ഫലിച്ചത് കള്ളു ഷാപ്പുകളുടെ കാര്യത്തില്‍ മാത്രമാണ്. തുറന്ന കള്ളു ഷാപ്പുകളുടെ മുന്നില്‍ ക്യൂ നില്‍ക്കാന്‍ വന്നത് തെങ്ങിന്‍ കള്ളിന്റെ ഉപാസകര്‍ മാത്രമല്ല. മറ്റൊന്നും കിട്ടാത്തതിനാല്‍ കള്ള് എങ്കില്‍ കള്ള് എന്ന നിലപാടുമായി വന്നവരുമുണ്ട്. ഇനിയിപ്പോ കള്ള് ഇന്ന് കിട്ടിയില്ലെങ്കിലും കുഴപ്പമില്ല. തുറന്ന കള്ളു ഷാപ്പുകള്‍ കണ്‍കുളിര്‍ക്കെ ഒന്ന് കാണാന്‍ വന്നവരും കുറവല്ല. വക്രദൃഷ്ടി, എപ്പിസോഡ്: 983