Programs Vakradrishti

കോണ്‍ഗ്രസിലെ നേതൃക്ഷാമത്തിന് എന്ന് പരിഹാരമാകും?

കോണ്‍ഗ്രസില്‍ നേതൃക്ഷാമം തുടങ്ങിയിട്ട് കാലം കുറേയായി. എന്നാല്‍ ഉള്ളവര്‍ എല്ലാം നേതാക്കളുമാണ്. അതുകൊണ്ട് തന്നെ ഒരു പ്രസിഡന്റ് ഒരു സെക്രട്ടറി എന്നൊക്കെ പറഞ്ഞാല്‍ ആരും സംതൃപ്തരാകില്ല. അങ്ങനെയാണ് കോണ്‍ഗ്രസ് ജംബോ പട്ടിക കൊണ്ടുവന്നത്. ഹൈക്കമാന്‍ഡ് ആകട്ടെ പട്ടിക സിംപിള്‍ ആക്കാനുള്ള നീക്കത്തിലാണ്. ആറ് വൈസ് പ്രസിഡന്റുമാര്‍ എന്നുള്ളത് അഞ്ച് ആക്കാനാണ് നീക്കം. ഭയങ്കരം തന്നെ. നാനാജാതി-മത സംവരണം, ഗൂപ്പ് സംവരണം, വൃദ്ധന്‍, മധ്യവയസ്‌കന്‍, ചെറുപ്പക്കാരന്‍, യൂത്ത്, കെ.എസ്.യു, വനിത തുടങ്ങി എല്ലാ സംവരണങ്ങളും പാലിച്ച് വീതിച്ച് വരുമ്പോള്‍ പട്ടിക ജംബോ ആയില്ലെങ്കിലേ അത്ഭുതമുള്ളൂ. അതിനിടയില്‍ തന്റെ സ്ഥാനം ഉറപ്പിക്കാനായി ഹൈക്കമാന്റിന്റെ വാതില്‍ക്കല്‍ തെക്ക് വടക്ക് കറങ്ങി നടക്കുകയാണ് നമ്മുടെ കെ.വി തോമസ് മാഷ്. ഒത്താല്‍ യു.ഡി.എഫ് കണ്‍വീനര്‍ അല്ലെങ്കില്‍ വര്‍ക്കിങ് പ്രസിഡന്റ്. ഇങ്ങനെ ഏത് ഭാരം കിട്ടിയാലും മാഷ് വലിക്കും. വക്രദൃഷ്ടി, എപ്പിസോഡ്: 919

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 9.30 മുതൽ.