Programs Vakradrishti

കുപ്പി ഓണ്‍ലൈന്‍ വഴി വീട്ടിലെത്തുമോ?

പല തവണ പറഞ്ഞു പറ്റിക്കപ്പെട്ട കേരള മദ്യപര്‍ക്ക് പ്രതീക്ഷയ്ക്ക് വക നല്‍കി ഒരു സുന്ദര വാഗ്ദാനം കൂടി. പലതവണ ചിറകൊടിഞ്ഞ കിനാക്കളാണെങ്കിലും പുതിയത് ഒന്ന് കൂടി. ഓണ്‍ലൈന്‍ മദ്യ വില്‍പനയ്ക്കുള്ള നിയമതടസ്സം ഇല്ലാതായതാണ് മദ്യപര്‍ക്ക് പ്രതീക്ഷ നല്‍കുന്നത്. വേണമെങ്കില്‍ ഓണ്‍ലൈന്‍ വില്‍പനയ്ക്ക് അരങ്ങൊരുക്കാമെന്ന് സുപ്രീംകോടതിയും പറഞ്ഞു കഴിഞ്ഞു. അതിനുള്ള പ്ലാറ്റ്‌ഫോം ഒരുക്കാന്‍ സ്റ്റാര്‍ട്ട് അപ്പ് മിഷനെ സര്‍ക്കാര്‍ എല്‍പ്പിച്ചിരിക്കുകയാണ്. ലോക്ക്ഡൗണ്‍ കാലാവധി പൂര്‍ത്തിയാവും മുമ്പ് സ്വപ്നം പൂവണിയുമോ എന്ന് നോക്കിയിരിക്കുകയാണ് അവര്‍. വക്രദൃഷ്ടി, എപ്പിസോഡ്: 981