Programs Vakradrishti

തിരിച്ചെത്തുമോ ജോസ് കെ മാണി

മടങ്ങി വരാനുള്ള വഴി തുറന്നിട്ടാണ് കേരള കോണ്‍ഗ്രസ് ജോസ് കെ.മാണി വിഭാഗത്തിന്റെ പുറത്താകലെന്ന വ്യാഖ്യാനം വരുമ്പോഴും ഇരു കേരള കോണ്‍ഗ്രസുകളും ഒരു മുന്നണിയില്‍ തുടരുക അത്ര എളുപ്പമല്ല. ഇരു വിഭാഗങ്ങളും തുടരുന്ന വാഗ്വാദങ്ങള്‍ തെളിയിക്കുന്നത് അതാണ്. 2010 ല്‍ കേരള കോണ്‍ഗ്രസ് എമ്മില്‍ ലയിക്കാന്‍ തീരുമാനിക്കുമ്പോള്‍ പി.ജെ.ജോസഫ് അദ്ദേഹത്തിന്റെ ജോസഫ് ഗ്രൂപ്പും എല്‍.ഡി.എഫ് സര്‍ക്കാരില്‍ ഭരണ കക്ഷിയായിരുന്നു. പി.ജെ.ജോസഫ് മന്ത്രിയും. മന്ത്രി സ്ഥാനം രാജി വെച്ച് ഭരണ പക്ഷത്ത് നിന്നിറങ്ങി ഭരണ പക്ഷത്തുള്ള കേരള കോണ്‍ഗ്രസ് എമ്മില്‍ ലയിക്കുകയായിരുന്നു പി.ജെ.ജോസഫ്. അതായത് ലയനത്തിന് വേണ്ടിയുള്ള വിട്ടു വീഴ്ച. പക്ഷെ, പി.ജെ.ജോസഫിനും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും രാഷ്ട്രീയാഭയം നല്‍കുകയായിരുന്നു എന്നാണ് ജോസ് കെമാണിയുടെ വാദം. അതിന് പി.ജെ.ജോസഫ് മറുപടി നല്‍കുന്നത് 2010 ലെ ചര്‍ച്ചകള്‍ക്ക് സാക്ഷിയായ തോമസ് ഉണ്ണിയാടനെ മുന്‍ നിര്‍ത്തിയാണ്. വക്രദൃഷ്ടി, എപ്പിസോഡ്: 1015.