Programs Vakradrishti

കളരി പരമ്പര ദൈവങ്ങളേ...

പാരമ്പര്യമായി വലിയ കളരിയുള്ള കുറുപ്പന്‍മാരുടെ തറവാട്ടില്‍ നിന്നാണ് മന്ത്രി ഇ.പി. ജയരാജന്‍ വരുന്നത്. രാഷ്ട്രീയത്തിലെ ഓതിരം കടകന്‍ അടവുകള്‍ കണ്ണൂരിലെ പടക്കുറുപ്പന്‍മാരുടെ ആശാനായ ഇ.പിയ്ക്ക് പറഞ്ഞു കൊടുക്കേണ്ടതുമില്ല. സംസ്ഥാന യുവജനക്ഷേമ വകുപ്പ് സംഘടിപ്പിച്ച പെണ്‍കളരിയിലെ ചുണക്കുട്ടികളെ നേരിടാന്‍ കായിക മന്ത്രി എത്തിയത് ചുരികത്തഴപ്പ് വീണ ഉറച്ച കൈകളോടെയാണ്. പക്ഷെ, പെണ്‍കരുത്തിനോട് മന്ത്രിയ്ക്ക് പൊരുതി നില്‍ക്കാനായില്ല. പെണ്‍പുലികളെ നേരിടാനിറങ്ങിയ മന്ത്രിയെ അവര്‍ മലര്‍ത്തി അടിച്ചില്ലെന്നേയുള്ളൂ. പിന്നെ മന്ത്രിയല്ലേ എന്ന് പരിഗണനയില്‍ അവര്‍ തോറ്റു കൊടുക്കുകയായിരുന്നു എന്ന് മാത്രം. വക്രദൃഷ്ടി, എപ്പിസോഡ്: 900.

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കള്‍ മുതല്‍ വ്യാഴം വരെ രാത്രി 9.30 മുതല്‍.