Programs Vakradrishti

അങ്ങാടിയില്‍ തോറ്റതിന് അമ്മയോട്

മന്ത്രിമാരെ ഒക്കെ വഴിയില്‍ തടയുന്നതും കരിങ്കൊടി കാണിക്കുന്നതും ഒക്കെ മനസിലാക്കാം. എന്നാല്‍ ചോദിക്കാനും പറയാനും ആരുമില്ലത്ത പാവം കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയെ നാട്ടിലെ യൂത്ത് കോണ്‍ഗ്രസുകാര്‍ എല്ലാം ചേര്‍ന്ന് മുണ്ട് പൊക്കി കാണിക്കുന്നത് എത്രമോശമാണ്. പാവം കുഞ്ഞുമോന്‍. കുന്നത്തൂര്‍ എംഎല്‍എ ആയിപ്പോയി. ആര്‍എസ്പിയുടെ വിപ്ലവവീര്യം ഒട്ടും കുറഞ്ഞ നേതാവല്ല, അതിനാല്‍ നിയമസഭയില്‍ ഒരു പ്രസംഗം നടത്തിയപ്പോ കോണ്‍ഗ്രസുകാരെ വിമര്‍ശിച്ചു. അപ്പോള്‍ സഭയില്‍ ഉണ്ടായിരുന്ന കോണ്‍ഗ്രസ് നേതാക്കളാരും കുഞ്ഞുമോനെ ഒന്നും പറഞ്ഞില്ല. ആര്‍എസ്പി കോ കൂ എന്തെങ്കിലും പറഞ്ഞിട്ട് പോട്ടെ എന്ന് എല്ലാവരും കരുതി. എന്നാല്‍ കുന്നത്തൂരിലെ യൂത്ത് കോണ്‍ഗ്രസുകാര്‍ അടിവസ്ത്ര വിപ്ലവം നടത്തുകയാണ്. വക്രദൃഷ്ടി, എപ്പിസോഡ്: 1068.