Programs Yathra

കംബോഡിയയിലെ അംഗോര്‍; പഴയ വിഷ്ണുക്ഷേത്രം ഇന്ന് ബുദ്ധ സ്മാരകം

കംബോഡിയയിലൂടെ യാത്ര പ്രയാണം തുടരുകയാണ്. വാര്‍മ്യൂസിയത്തിലെ കാഴ്ചകള്‍ പഴകാല ചരിത്രം നമുക്ക് കാട്ടിത്തന്നു. ഇന്ന് അതിനും പിറകിലുള്ള ചരിത്രത്തിലേയ്ക്കാണ് യാത്ര. 12ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ രാജാ സൂര്യവര്‍മന്‍ രണ്ടാമനാണ് ക്ഷേത്ര നിര്‍മ്മാണം തുടങ്ങിയത്. യസോര്‍ രാജവംശത്തിന്റെ രണ്ടാം തലസ്ഥാനം കൂടിയായിരുന്നു ഇവിടം. കാലക്രമത്തില്‍ ഇവിടുത്തെ വിശ്വാസ മാറ്റങ്ങള്‍ക്കൊപ്പം ക്ഷേത്രം ബുദ്ധ വിഹാരമായി മാറി. യാത്ര, എപ്പിസോഡ്: 205.