Programs Yathra

വിസ്മയമായി പൊന്മുടി എന്ന അത്ഭുതം

തിരുവനന്തപുര ജില്ലയിലെ പൊന്മുടിയിലേക്കാണ് യാത്ര ഇന്ന് എത്തുന്നത്. നഗരത്തില്‍ നിന്ന് അറുപത് കിലോമീറ്റര്‍ മാത്രം അകലെയുള്ള പൊന്മുടി. വശ്യമായ ഹരിഭംഗി മഞ്ഞിന്റെ പുതപ്പണിയുന്ന വിസ്മയം. പൊടുന്നനെ മാറിമറിയുന്ന അന്തരീക്ഷം. ഇളം വെയില്‍ പൊന്നുകൊണ്ട് മൂടിയ മലനിരകളെ ചെറുകാറ്റൊന്ന് തലോടിക്കടന്നുപോകുമ്പോള്‍ അത്ഭുതം പോലെ കോടമഞ്ഞും പൊടിമഴയും പെയ്തിറങ്ങും. ഭംഗിയുള്ള കാഴ്ചമാത്രമല്ല അനുഭവത്തിന്റെ അതിശയവുമാണ് പൊന്മുടി. മാതൃഭൂമി യാത്ര, എപ്പിസോഡ്: 279.