ആ കൈകൾ ശുദ്ധമല്ലേ? പിണറായി പ്രതിയാകുമോ?

പിണറായി വിജയൻ മകൾ മുഖേന CMRL കമ്പനിയിൽ നിന്ന് 3 കോടി 28 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് ഇ ഡി. മുഹമ്മദ് റിയാസ് കൈക്കൂലി പറ്റുകയും വീണയും കൂട്ടാളികളും വഴി അത് ദുബായിലേക്ക് കടത്തുകയും ചെയ്തെന്ന് ഇ ഡി പറയുന്നു. ഇരുവർക്കുമെതിരെ അഴിമതി നിരോധന നിയമം അനുസരിച്ച് കേസെടുക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാന ഡിജിപിക്ക് ഇഡി റിപ്പോർട്ട് നൽകി. കള്ളപ്പണം വെളുപ്പിക്കുന്നത് തടയൽ നിയമത്തിലെ 66-2 വകുപ്പ് അനുസരിച്ചാണ് ഇഡിയുടെ നടപടി. വിശദമായി പരിശോധിച്ച് തുടർനടപടി എന്നാണ് ആഭ്യന്തര വകുപ്പിന്റെ നിലപാട്. ഏതന്വേഷണവും നടക്കട്ടെ, ഭയപ്പെടില്ല എന്ന് മുഹമ്മദ് റിയാസ് പ്രതികരിച്ചു

ആ കൈകൾ ശുദ്ധമല്ലേ? കർത്തായിൽ നിന്ന് കൈക്കൂലി വാങ്ങിയോ? വിജിലൻസ് കേസെടുക്കുമോ? ഇഡിയുടെ പ്രതികാരമോ? സൂപ്പർ പ്രൈം ടൈം ചർച്ച സൂപ്പർ പ്രൈം ടൈം ചർച്ച