മുപ്പത്തിയഞ്ചാമത് അബുദാബി അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തുടക്കമായി

മുപ്പത്തിയഞ്ചാമത് അബുദാബി അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തുടക്കമായി.. 95 രാജ്യങ്ങളാണ് അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ നടക്കുന്ന മേളയിൽ പങ്കെടുക്കുന്നത്. അറബ് സംസ്കാരവും സാഹിത്യവും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന നിരവധി കലാ - സാംസ്കാരിക പരിപാടികളും മേളയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.