ഗൾഫിലേക്ക് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്
ശൈത്യകാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് ഗൾഫ് രാജ്യങ്ങളിലേക്ക് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. കൊച്ചിയിൽ നിന്ന് കുവൈറ്റിലേക്കും തിരുവനന്തപുരത്തു നിന്ന് ബഹ്‌റൈൻ, റിയാദ് എന്നിവിടങ്ങളിലേക്കും പുതിയ സർവീസുകൾ ആരംഭിക്കും. ശൈത്യകാല ഷെഡ്യൂളിൻ്റെ ഭാഗമായി നാൽപതിലധികം പുതിയ റൂട്ടുകളാണ് പ്രഖ്യാപിച്ചത്.