പ്രവാസികൾക്കായി ഓൺലൈൻ ഗ്രാമസഭകൾ സംഘടിപ്പിക്കുമെന്ന് മന്ത്രി കെ.എം. ഷാജി
ഗ്രാമം എല്ലാവരുടേതുമാണെന്ന ആശയത്തിലൂന്നി പ്രവാസികൾക്കായി ഓൺലൈൻ ഗ്രാമസഭകൾ സംഘടിപ്പിക്കുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ എം ഷാജി. ബൾഗേറിയയിലെ ബോറോവെറ്റ്സിൽ നടന്ന വേൾഡ് മലയാളി ഫെഡറേഷന്റെ പത്താം വാർഷികാഘോഷങ്ങളും യൂറോപ്പ് ഫാമിലി മീറ്റും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
