ഹോർമൂസിൽ കപ്പലിന് നേരെ മിസൈൽ ആക്രമണം; 11 ഇന്ത്യക്കാർക്ക് പരിക്ക്; മുന്നറിയിപ്പുമായി ഇറാൻ
പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ഹോർമൂസ് കടലിടുക്കിൽ ഒമാൻ തീരത്തിന് സമീപം ഇന്ധന ടാങ്കറിനു നേരെ മിസൈൽ ആക്രമണം. കപ്പലിനു നേരെയുണ്ടായ ആക്രമണത്തിൽ പന്ത്രണ്ട് നാവികർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഒമാൻ നാവികസേനയുടെ സഹായത്തോടെ അൽ ഖസ്ബയിലെ ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കിയതായി മസ്കറ്റിലെ ഇന്ത്യൻ എംബസി അറിയിച്ചു.